Connect with us

Kerala

പാലക്കാട് ക്ലാസ് മുറിയില്‍ തെരുവ് നായ ആക്രമണം; അധ്യാപകനും വിദ്യാര്‍ഥിക്കും പരുക്ക്

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്

Published

|

Last Updated

പാലക്കാട്  | മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് സകൂളിലേക്ക് പാഞ്ഞു കയറിയ തെരുവ് നായ കുട്ടികളെ കടിച്ചു. കല്ലടി അബ്ദുഹാജി ഹൈസ്‌ക്കൂളിലാണ് സംഭവം. ക്ലാസിലെത്തിയ പേപ്പട്ടി ആറാം ക്ലാസ് വിദ്യാര്‍ഥിയെ ആക്രമിച്ചു. ഒരു അധ്യാപകനും കടിയേറ്റു. അധ്യാപകരുടെ സമയോചിതമായ ഇടപെടലിലൂടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

 

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. സ്‌കൂളിലെ മറ്റൊരു കുട്ടിക്കും കഴിഞ്ഞ ദിവസം സ്‌കൂളിന് പുറത്ത് നിന്ന് കടിയേറ്റിരുന്നു. സ്‌കൂള്‍ അധികൃതര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി.