Kerala
കോഴിക്കോട്ട് തെരുവുനായയുടെ വിളയാട്ടം; പത്തിലേറെ പേരെ ഓടിച്ചിട്ട് കടിച്ചു
കളിച്ചുകൊണ്ടിരുന്ന കുട്ടിയെയും വെറുതെ വിട്ടില്ല
കോഴിക്കോട് | വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. പത്തിലധികം പേരെ നായ കടിച്ചു. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ കടിയേറ്റവരിലുണ്ട്.
പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. രാവിലെ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കടിച്ച നായ ഓടുന്ന വഴിയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം ഓടിച്ചിട്ട് കടിച്ചു. നായക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാര്‍.
ആഴത്തില്‍ കടിയേറ്റ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം കുത്തിവെപ്പെടുത്ത് വീടുകളിലേക്ക് മടങ്ങി.
---- facebook comment plugin here -----