Connect with us

From the print

അനുശോചന പ്രവാഹം

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഇബ്‌റാഹീം ഖലീല്‍ അല്‍ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് കുമ്പോല്‍ തങ്ങള്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, മജീദ് കക്കാട്, പട്ടുവം കെ പി അബൂബക്കര്‍ മൗലവി, സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

Published

|

Last Updated

സയ്യിദ് ഫസൽ കോയമ്മ കൂറാ തങ്ങളുടെ മയ്യിത്ത് നിസ്‌കാരത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകുന്നു

കണ്ണൂര്‍ | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ കുറാ തങ്ങളുടെ വിയോഗത്തില്‍ നേതാക്കള്‍ അനുശോചിച്ചു.

സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ട്രഷറര്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മുശാവറ ഉപാധ്യക്ഷനും സഅദിയ്യ പ്രസിഡന്റുമായ കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍, സ്പീക്കര്‍ യു ടി ഖാദര്‍, എം പിമാരായ കെ സുധാകരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ത്വാഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, എസ് എം എ സംസ്ഥാന പ്രസിഡന്റ് കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, എസ് ജെ എം സെക്രട്ടറി അബൂഹനീഫല്‍ ഫൈസി, ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈ ബഗ്ദാദ് , എസ് എസ് എഫ് പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സെക്രട്ടറി സി ആര്‍ കുഞ്ഞുമുഹമ്മദ്, ട്രഷറര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ അനുശോചിച്ചു.