Connect with us

National

തെരുവുനായ ആക്രമണം; 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച് മരിച്ചു

നായയുടെ ആക്രമണത്തില്‍ ഭയന്ന് കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു .

Published

|

Last Updated

ഗുരുഗ്രാം| ചണ്ഡീഗഢില്‍ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെ തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച് മരിച്ചു. ജസ്മീത് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. മാനി മജ്‌റ പ്രദേശത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. നായയുടെ ആക്രമണത്തില്‍ ഭയന്ന് കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ജസ്മീതിനെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 16നാണ് സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴാണ് സംഭവം പുറത്തുവന്നത്. ഈ പ്രദേശത്ത് തെരുവുനായ ശല്യം വര്‍ധിക്കുകയാണെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ ഒരു നടപടി പോലും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.