Connect with us

National

തെരുവുനായ ആക്രമണം; സഹോദരനെ രക്ഷിക്കുന്നതിനിടെ ആറുവയസുകാരി മരിച്ചു

രണ്ടുവയസുകാരന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി.

Published

|

Last Updated

കാണ്‍പൂര്‍ | കാണ്‍പൂരില്‍ തെരുവുനായകളുടെ ആക്രമണത്തില്‍ നിന്നും സഹോദരനെ രക്ഷിക്കുന്നതിനിടെ ആറുവയസുകാരി മരിച്ചു.കാണ്‍പൂര്‍ ഗോവിന്ദ്‌നഗര്‍ സ്വദേശി ഖുഷിയാണ് മരിച്ചത്. രണ്ടുവയസുള്ള ഇളയ സഹോദരന്‍ ഭോലയുമായി വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നായകളുടെ ആക്രമണം ഉണ്ടായത്.

രണ്ടുവയസുകാരനു നേരെയാണ് ആദ്യം തെരുവു നായകളുടെ ആക്രമണം ഉണ്ടായത്.സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഖുഷിയെ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ടതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്.ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഖുഷി മരണത്തിന് കീഴടങ്ങി.രണ്ടുവയസുകാരന്റെ നില ഗുരുതരമായതിനെത്തുടര്‍ന്ന് ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി.

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മാതാപിതാക്കളും ബന്ധുക്കളും ആറുവയസുകാരിയുടെ മൃതദേഹവുമായി ദാദനഗര്‍ മേല്‍പ്പാലത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പ്രദേശത്ത് തെരുവു നായകളുടെ ആക്രമണം വ്യാപകമായി ഉണ്ടെന്നും അധികൃതരുടെ ഭാഗത്തുനിന്നും ഇതിനെതിരെ യാതൊരു നടപടികളും ഉണ്ടാവുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. അതേസമയം വിഷയം മുനിസിപ്പല്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച ചെയ്യുമെന്നും കുടുംബാംഗങ്ങളുടെ പരാതിയില്‍ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു.

Latest