Connect with us

National

തെരുവുനായ ആക്രമണം; വ്യവസായി പരാഗ് ദേശായി അന്തരിച്ചു

പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വീടിനുപുറത്തു വച്ചാണ് പരാഗ് ദേശായിക്ക് തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്.

Published

|

Last Updated

അഹമ്മദാബാദ്| തെരുവുനായ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി (49) അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് അദ്ദേഹത്തിനുനേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വീടിനുപുറത്തു വച്ചാണ് പരാഗ് ദേശായിക്ക് തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്.

നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. ഭാര്യ വിദിഷ. മകള്‍ പരിഷ.