Connect with us

Kerala

തെരുവുനായ ആക്രമണം; സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്ക് പരുക്ക്

മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ക്കും കോഴിക്കോട് നാദാപുരത്ത് രണ്ട് വയോധികര്‍ക്കുമാണ് കടിയേറ്റത്.

Published

|

Last Updated

കോഴിക്കോട്|സംസ്ഥാനത്ത് ഇന്ന് തെരുവ് നായയുടെ കടിയേറ്റ് പത്തുപേര്‍ക്ക് പരുക്ക്. മൂവാറ്റുപുഴയില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം എട്ട് പേര്‍ക്കും കോഴിക്കോട് നാദാപുരത്ത് രണ്ട് വയോധികര്‍ക്കുമാണ് കടിയേറ്റത്. ഇന്ന് രാവിലെയാണ് മുവാറ്റുപുഴയില്‍ മദ്രസ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്.

പരുക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് നായയെ പിടികൂടാന്‍ കോട്ടയത്തുനിന്നുളള സംഘത്തെ ഏര്‍പ്പാടാക്കിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു.

നാദാപുരത്ത് തെരുവുനായയുടെ കടിയേറ്റ് ആയിഷു, നാരായണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ ഒന്‍പതരയോടെ കനാല്‍പ്പാലം റോഡിലാണ് സംഭവമുണ്ടായത്. ആയിഷുവിന്റെ ഇരു കൈകള്‍ക്കും മുഖത്തും നാരായണിയുടെ കാലിനുമാണ് കടിയേറ്റത്. ഇരുവരും നാദാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശത്ത് തെരുവുനായ ആക്രമണം പതിവാകുകയാണ്. മൂന്ന് മാസത്തിനിടെ ഇരുപത്തഞ്ചോളം പേര്‍ക്ക് കടിയേറ്റിട്ടുണ്ട്.

 

 

 

Latest