Connect with us

Kerala

തെരുവുനായ ശല്ല്യം രൂക്ഷമായി തുടരുന്നു

എടവനക്കാട് അണിയില്‍, പഴങ്ങാട്, നായരമ്പലം മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് നായകളെ കൂടുതലായി കണ്ടുവരുന്നത്.

Published

|

Last Updated

വൈപ്പിന്‍ | എടവനക്കാട് നായരമ്പലം പ്രദേശങ്ങളില്‍ തെരുവുനായ ശല്ല്യം രൂക്ഷം. സംസ്ഥാനപാതകളില്‍ തെരുവുനായ ശല്ല്യം രൂക്ഷമായതിനു പിന്നാലെയാണ് ഇട റോഡുകളിലും നായ ശല്ല്യം വര്‍ദിച്ചത്. പ്രദേശത്തെ കുട്ടികള്‍ ഭയന്നാണ് സ്‌കൂളിലും മദ്‌റസയിലും പോകുന്നത്. എടവനക്കാട് അണിയില്‍, പഴങ്ങാട്, നായരമ്പലം മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് നായകളെ കൂടുതലായി കണ്ടുവരുന്നത്. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും നായകള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വഴിയാത്രക്കാരമായ അഞ്ചോളം പേര്‍ക്ക് കടിയേറ്റിരുന്നു. കിടന്നുറങ്ങിയ വയോധികനെയും കഴിഞ്ഞ ദിവസം എടവനാട് കടത്തിണ്ണയില്‍ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

ചെറായി, കുഴുപ്പിള്ളി, എടവനക്കാട് അണിയില്‍, ചാത്തങ്ങാട്, ബീച്ചുകളിലും നായ ശല്ല്യം രൂക്ഷമാണ്.ബീച്ചുകളില്‍ മാലിന്യം നിറഞ്ഞതാണ് നായ്ക്കള്‍ കൂടുതലായി കാണപ്പെടാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

 

Latest