Connect with us

Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ തെരുവുനായ ആക്രമണം; പത്തനംതിട്ട സ്വദേശിക്ക് കടിയേറ്റു

ഷാര്‍ജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട സ്വദേശി എബിയെയാണ് തെരുവുനായ കടിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ തെരുവുനായ ആക്രമണം. ഷാര്‍ജയിലേക്ക് പോകാനെത്തിയ പത്തനംതിട്ട സ്വദേശി എബിയെയാണ് തെരുവുനായ കടിച്ചത്.

അന്താരാഷ്ട്ര ടെര്‍മിനലിന്റെ കവാടത്തിനു പുറത്തു വച്ചായിരുന്നു ആക്രമണം.

എബിയെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.