HarekalaHajabba
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുക: ഹരേക്കള ഹജ്ജബ്ബ
വിദ്യ അഭ്യസിക്കാനും അവ തേടി സഞ്ചരിക്കാനും മാര്‍ഗ്ഗം ഇല്ലാത്തവരുടെ സ്വപ്‌നങ്ങള്‍ക്ക് കൂടെ നടക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു
മലപ്പുറം | സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്ന് പത്മശ്രീ ഹരേക്കള ഹജ്ജബ്ബ. വിദ്യ അഭ്യസിക്കാനും അവ തേടി സഞ്ചരിക്കാനും മാര്‍ഗ്ഗം ഇല്ലാത്തവരുടെ സ്വപ്‌നങ്ങള്‍ക്ക് കൂടെ നടക്കാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ല സംഘടിപ്പിച്ച കാമ്പസ് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സി കെ ശാക്കിര്‍ സിദ്ധീഖി അദ്ധ്യക്ഷത വഹിച്ചു. ജാബിര്‍ നെരോത്ത്, മുജീബ് വടക്കേമണ്ണ, ദുല്‍ഫുഖാറലി സഖാഫി, കെ പി മുഹമ്മദ് യൂസുഫ്, കെ തജ്മല്‍ ഹുസൈന്‍, ശൗക്കത്തലി സഖാഫി, സി പി ഉസാമത്ത് പ്രസംഗിച്ചു.
ഇന്ന് വിവിധ സെഷനുകളില്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, കെ ബി ബഷീര്‍, രാജീവ് ശങ്കരന്‍, ശാഹിദ് തിരുവള്ളൂര്‍ ഐ എ എസ്, ഡോ. റോഷന്‍ നൂറാനി, സി കെ എം ഫീഖ് നേതൃത്വം നല്‍കും.
വൈകീട്ട് നാലിന് വിദ്യാര്‍ത്ഥി റാലിയും ഏഴിന് പൊതുസമ്മേളനവും നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അലവി സഖാഫി കൊളത്തൂര്‍, സി കെ റാഷിദ് ബുഖാരി, സി.എന്‍ ജഅഫര്‍ സ്വാദിഖ്, മുസ്തഫ കോഡൂര്‍, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി സംസാരിക്കും.