Malappuram
പ്രസ്ഥാനത്തിന് കരുത്താവുക: പ്രവർത്തന ഫണ്ട് സമാഹരണം ജില്ലയിൽ സമ്പൂർണ്ണമാക്കും
സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച ടാർഗറ്റ് പൂർത്തിയാക്കാനുള്ള "ഒരുക്കും" യൂണിറ്റ് തല സംഗമങ്ങൾ ഇതിനോടകം പൂർത്തികരിച്ചു.

മലപ്പുറം | ഡിസംബർ എട്ടിന് വെള്ളിയാഴ്ച നടക്കുന്ന പ്രവർത്തന ഫണ്ട് സമാഹരണം ജില്ലയിൽ സമ്പൂർണ്ണമാക്കാൻ ജില്ല സംയുക്ത ക്യാബിനറ്റ് യോഗം പദ്ധതികളാവിഷ്ക്കരിച്ചു. ജില്ലയിലെ പ്രാസ്ഥാനിക കുടുംബത്തിലെ മുഴുവൻ അംഗങ്ങളും വീട്ടുകാരും പങ്കാളികളാകും. ജില്ലയിലെ പൊതുജനങ്ങളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ഈ മാസം പതിനഞ്ചോടെ പദ്ധതി പൂർത്തിയാക്കും.
സംസ്ഥാന കമ്മിറ്റി നിർദ്ദേശിച്ച ടാർഗറ്റ് പൂർത്തിയാക്കാനുള്ള “ഒരുക്കും” യൂണിറ്റ് തല സംഗമങ്ങൾ ഇതിനോടകം പൂർത്തികരിച്ചു. യൂണിറ്റുകളിൽ സ്ക്വാഡ് വർക്കുകൾ നടത്തി പ്രവർത്തന ഫണ്ട് സമാഹരണം പൂർത്തീകരിക്കാനുള്ള തീവ്രയത്നത്തിലാണ് പ്രവർത്തകർ.
മഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന സംഗമം കേരള മുസ്ലിം ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഊരകം അബ്ദുർറഹ്മാൻ സഖാഫി, ഉപാദ്ധ്യക്ഷൻ വടശ്ശേരി ഹസൻ മുസ്ലിയാർ എസ്.വൈസ്, എസ് എസ് എഫ് , ഈസ്റ്റ് ജില്ല സാരഥികളായ മുഈനുദ്ധിൻ സഖാഫി വെട്ടത്തൂർ,സി.കെ ശകീർ അരിമ്പ്ര, ശാഫി സഖാഫി മുണ്ടംപറമ്പ് പ്രസംഗിച്ചു.