SAUDI- UAE
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍; സല്‍മാന്‍ രാജാവ് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദിന് സന്ദേശം അയച്ചു
സല്‍മാന്‍ രാജാവിന്റെ പ്രത്യേക സന്ദേശം സ്വീകരിച്ച യു എ ഇ പ്രസിഡന്റ് സഊദി രാജാവിനെ പ്രത്യേകം അഭിനന്ദിച്ചു
റിയാദ് | ജി സി സി രാജ്യങ്ങള്‍ തമ്മില്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുതുന്നതിന്റെ ഭാഗമായി സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദിന് പ്രത്യേക സന്ദേശം അയച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാജാവിന്റെ പ്രത്യേക സന്ദേശം കൈമാറിയത്. സ്വീകരണ വേളയില്‍ ശൈഖ് ഖലീഫയ്ക്ക് സല്‍മാന്‍ രാജാവിന്റെ ആശംസകള്‍ അറിയിക്കുകയും ശൈഖ് ഖലീഫക്കും ഇമാറാത്തി ജനതയ്ക്കും പുരോഗതിയും സമൃദ്ധിയും ആശംസിക്കുകയും ചെയ്തു.
സല്‍മാന്‍ രാജാവിന്റെ പ്രത്യേക സന്ദേശം സ്വീകരിച്ച യു എ ഇ പ്രസിഡന്റ് സഊദി രാജാവിനെ പ്രത്യേകം അഭിനന്ദിച്ചു.