Kerala
ആഴക്കടലില്‍ രാത്രി അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി
12 വോള്‍ട്ടേജിന് താഴെയുള്ള ബോട്ടുകള്‍ മാത്രമേ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ

തിരുവനന്തപുരം | ആഴക്കടലില്‍ രാത്രിയില്‍ അമിത വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. രാത്രിയില്‍ ഹൈ വോള്‍ട്ടേജ് ബള്‍ബുകള്‍ ഉപയോഗിച്ച് മീനുകളെ ആകര്‍ഷിച്ചുപിടിക്കുന്ന ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തുതുടങ്ങി.
കഴിഞ്ഞ ദിവസം കര്‍ണാകയില്‍ നിന്ന് കണ്ണൂരിലേക്ക് വന്ന മത്സ്യബന്ധന ബോട്ട് ഇത്തരത്തില്‍ അതിസാഹസികമായി പോലീസ് പിടികൂടിയിരുന്നു. നിലവില്‍ 12 വോള്‍ട്ടേജിന് താഴെയുള്ള ബോട്ടുകള്‍ മാത്രമേ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതിയുള്ളൂ.
---- facebook comment plugin here -----