Connect with us

minister veena george

പി ജി ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നത് സുപ്രീം കോടതിയുടെ പരിഗണനയില്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മഹാമാരി കാലത്ത് മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം നടത്തുന്ന ഒരു വിഭാഗം പി ജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രണ്ട് തവണ അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഒന്നാംവര്‍ഷ പി ജി പ്രവേശനം നേരത്തെ നടത്തണമെന്നതാണ് സമരത്തിന്റെ ആവശ്യം. ഇത് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സംസ്ഥാനത്തിന് ഒന്നും ചെയ്യാനാകില്ല.

എന്നാല്‍ പി ജി ഡോക്ടര്‍മാരുടെ ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അലോട്ട്മെന്റ് നടക്കുന്നതുവരെയുള്ള കാലയളവിലേക്ക് എന്‍ എ ജെ ആര്‍മാരെ നിയമിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ഇതില്‍ നടപടിയാവുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം പി ജി ഡോക്ടര്‍മാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നോണ്‍ കൊവിഡ് ചികിത്സയിലും മനപൂര്‍വം തടസം സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി പറഞ്ഞു.

 

 

 

Latest