Pathanamthitta
ഡോളിക്കായി അമിത തുക ഈടാക്കിയാല്‍ കര്‍ശന നടപടി
അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും നടപടിയുണ്ടാകും.

പത്തനംതിട്ട |പമ്പയില്‍ നിന്നും ശബരിമലയിലേക്കുള്ള ഡോളി യാത്രയ്ക്ക് ദേവസ്വം നിശ്ചയിച്ചതിലും കൂടുതല്‍ തുക തീര്‍ത്ഥാടകരില്‍ നിന്നും ഈടാക്കുന്നുവെന്ന പരാതിയില്‍ ഡ്യൂട്ടി മജിസ്‌ട്രേട്ട് പരിശോധന നടത്തി. തീര്‍ത്ഥാടകരില്‍ നിന്നും അമിത തുക ഈടാക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ കൈ കൊള്ളുമെന്ന് ഡ്യൂട്ടി മജിസ്‌ട്രേട്ട് ആര്‍ സുമീതന്‍ പിള്ള അറിയിച്ചു.
പാചക ഗ്യാസിന്റെ ദുരുപയോഗം പാടില്ല, ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. അമിത വില ഈടാക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഇക്കാര്യത്തില്‍ എല്ലാവരും നിയമാനുസൃതം മുന്നോട്ട് പോകണമെന്നും ഡ്യൂട്ടി മജിസ്‌ട്രേട്ട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
---- facebook comment plugin here -----