Kerala
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ല
ആലപ്പുഴ | സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. സ്ത്രീകള്‍ക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും നേരിടും. നോക്കിലോ വാക്കിലോ സ്ത്രീകളോട് തെറ്റായ രീതി പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി പി എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന കാര്യമാണ് സ്ത്രീകളുടെ സുരക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണൂര്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
---- facebook comment plugin here -----