Connect with us

Pathanamthitta

കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന ശിക്ഷ നടപടികൾ വേണം: എസ് വൈ എസ്

കുറ്റകൃത്യങ്ങൾക്ക് കർശനമല്ലാത്ത ശിക്ഷകൾ നൽകി വിടുന്നത് കുറ്റകൃത്യങ്ങൾ ചെയ്യാൻ മനുഷ്യർക്ക് ഭയമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു.

Published

|

Last Updated

പത്തനംതിട്ട |  കൊലപാതകങ്ങൾ അടക്കമുള്ള ക്രൂരമായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന ശിക്ഷ നടപടികളാണ് വേണ്ടതെന്ന് എസ് വൈ എസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

കുറ്റകൃത്യങ്ങൾക്ക് കർശനമല്ലാത്ത ശിക്ഷകൾ നൽകി വിടുന്നത് കുറ്റകൃത്യങ്ങൾ ചെയ്യാൻ മനുഷ്യർക്ക് ഭയമില്ലാത്ത അവസ്ഥ ഉണ്ടാകുന്നു.ഭീകരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ലഹരി കേസുകളിൽ നിസാര ശിക്ഷകളാണ് പലപ്പോഴും നൽകുന്നത്.

കുറ്റവാളികൾക്ക് സമയ ബന്ധിതമായി വിചാരണ പൂർത്തിയാക്കി കടുത്ത ശിക്ഷ
നൽകുന്നതിനുള്ള നടപടികളാണ് വേണ്ടതെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

Latest