International
സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം: യുക്രൈനിലെ ഇന്ത്യന്‍ പൗരന്മാരോട് എംബസി
താമസ സ്ഥലമടക്കമുള്ള വിവരങ്ങള്‍ എംബസിയെ കൃത്യമായി അറിയിക്കണ

കീവ് | യുക്രൈനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്. യുക്രൈന്‍ സര്‍ക്കാറും തദ്ദേശ ഭരണകൂടങ്ങളും നല്‍കുന്ന സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. താമസ സ്ഥലമടക്കമുള്ള വിവരങ്ങള്‍ എംബസിയെ കൃത്യമായി അറിയിക്കണം. അനാവശ്യമായ ആഭ്യന്തര യാത്രകള്‍ ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു.
ക്രിമിയന്‍ പാലം യുക്രൈന്‍ തകര്‍ത്തതിന് തിരിച്ചടിയെന്ന നിലയില്‍ കടുത്ത ആക്രമണമാണ് റഷ്യ അഴിച്ചുവിട്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍ ബങ്കറുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനം അവസാനിപ്പിക്കുകയും കോളജുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് മലയാളി വിദ്യാര്‍ഥികള്‍ യുക്രൈനിലേക്ക് മടങ്ങിയിരുന്നത്.