Kerala
പ്രണയത്തിന്റെ പേരില്‍ കലഹം; പാലക്കാട് യുവാവ് സഹോദരിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
സംഭവത്തില്‍ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പോലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട് | ചിറ്റൂര്‍ എലപ്പുള്ളിയില്‍ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ സഹോദരിയെ വെട്ടി പരുക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകരപള്ളം സ്വദേശി സുരേഷിന്റെ മകള്‍ ആര്യയ്ക്കാണു (19) വെട്ടേറ്റത്. സംഭവത്തില്‍ സഹോദരനും അംഗപരിമിതനുമായ സൂരജിനെ (25) കസബ പോലീസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സഹേദരന്റെ എതിര്‍പ്പ് അവഗണിച്ച് യുവാവുമായി പ്രണയം തുടര്‍ന്നതാണ് അക്രത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്
തലയ്ക്കും കാലിനും പരുക്കേറ്റ ആര്യ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡിസൈനിങ് കോഴ്‌സ് പഠിക്കുകയാണ് ആര്യ
---- facebook comment plugin here -----