National
ആയുധ ഫാക്ടറികളിലെ സമരം: സമരം ചെയ്യുന്നത് മൗലിക അവകാശമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി
രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ആയുധ ഫാക്ടറിക്കാര്‍ സമരം ചെയ്താല്‍ എന്താവും ഫലമെന്ന് കോടതി ചോദിച്ചു.
ന്യൂഡല്‍ഹി| ആയുധ ഫാക്ടറികളിലെ സമരം എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്ന് ഡല്‍ഹി ഹൈക്കോടതി. സമരം ചെയ്യുന്നത് മൗലിക അവകാശമല്ല. രാജ്യം യുദ്ധത്തിലായിരിക്കുമ്പോള്‍ ആയുധ ഫാക്ടറിക്കാര്‍ സമരം ചെയ്താല്‍ എന്താവും ഫലമെന്നും കോടതി ചോദിച്ചു. ആയുധ ഫാക്ടറികളിലെ സമരം നിരോധിച്ച കേന്ദ്ര നിയമത്തിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പരാമര്‍ശം.
പാര്‍ലമെന്റ് ആലോചന നടത്തിയാണ് നിയമം പാസാക്കിയതെന്നും ഹൈക്കോടതി പരാമര്‍ശം. ആയുധ ഫാക്ടറി യൂണിയനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് കോടതി നോട്ടീസ് അയച്ചു.
---- facebook comment plugin here -----