Connect with us

Kerala

വിദ്വേഷ പ്രചാരണം അഴിച്ച് വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: ഖലീല്‍ ബുഖാരി തങ്ങള്‍

അസഹിഷ്ണുത വളര്‍ത്തുന്ന ഒന്നും പ്രചരിപ്പിക്കാതിരിക്കണം. വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക.

Published

|

Last Updated

മലപ്പുറം | കളമശേരിയിലെ സ്ഫോടനത്തിന്റെ നടുക്കത്തിലാണ് കേരളം. ഇരയായവരുടെയും കുടുംബത്തിന്റെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും സ്ഫോടനത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യമായി മികച്ച ചികിത്സ ഉറപ്പു വരുത്തണമെന്നും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു.
ഓരോ അതിക്രമങ്ങളും സമൂഹത്തിനുണ്ടാക്കുന്ന ക്ഷതം ചെറുതല്ല. ഇത്തരം സംഭവങ്ങളോരോന്നും സാമൂഹിക ഭദ്രതയുടെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും വര്‍ഗീയത വളരെ വേഗത്തില്‍ സമൂഹത്തില്‍ പടര്‍ന്ന് പന്തലിച്ച് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് നാം സ്വയം ജാഗ്രതരാകേണ്ടതുണ്ട്.

അസഹിഷ്ണുത വളര്‍ത്തുന്ന ഒന്നും പ്രചരിപ്പിക്കാതിരിക്കണം. വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുക. സാമൂഹിക മാധ്യമങ്ങളിലും മറ്റും മതസ്പര്‍ദ്ധയും വിദ്വേഷ പ്രചാരണവും അഴിച്ച് വിടുന്നവര്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം. മതസൗഹാര്‍ദത്തിന് എന്നും മാതൃകയായി നിലകൊണ്ട സംസ്ഥാനമാണ് കേരളം. മത-ജാതി ഭേദമന്യേ വര്‍ഗീയതയെ ഒറ്റക്കെട്ടായി എതിര്‍ത്ത പാരമ്പര്യമാണ് നമ്മുടെ സംസ്ഥാനത്തിനുള്ളത്. കളമശേരി സ്ഫോടനത്തിന് പിന്നിലുള്ളവര്‍ക്ക് തക്കതായ ശിക്ഷ കൊടുക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഖലീല്‍ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Latest