Connect with us

Business

ഇ വി മേഖലയിൽ ശക്തമായ മത്സരം; ഓല കിതക്കുന്നു

ഇവി മേഖലയിൽ മത്സരം ശക്തമായതും ഓലയുടെ സർവീസിനെതിരെ പരാതി വ്യാപകമായതുമാണ്‌ തിരിച്ചടിയായി കണക്കാക്കുന്നത്‌.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഓല ഇലക്ട്രിക്കൽസിന് സെപ്‌തംബറിൽ ഈ വർഷത്തെ ഏറ്റവും കുറവ്‌ വിൽപ്പന. ഇവി മേഖലയിൽ മത്സരം ശക്തമായതും ഓലയുടെ സർവീസിനെതിരെ പരാതി വ്യാപകമായതുമാണ്‌ തിരിച്ചടിയായി കണക്കാക്കുന്നത്‌.

സെപ്റ്റംബറിൽ 23,965 വാഹനങ്ങളാണ്‌ ഓല വിറ്റത്‌. ആഗസ്റ്റിൽ ഇത്‌ 27,517 ആയിരുന്നു. തുടർച്ചയായി രണ്ടാമത്തെ മാസമാണ്‌ ഓലയുടെ വിൽപ്പന കുറയുന്നത്‌. ഇന്ത്യയിലെ ഇലക്‌ട്രിക്‌ സ്‌കൂട്ടർ വിൽപ്പനയിൽ കഴിഞ്ഞ ഏപ്രിലിൽ ഓലയുടെ വിഹിതം 50 ശതമാനമായിരുന്നു. എന്നാൽ സെപ്റ്റംബറിൽ ഇത്‌ 27 ശതമാനമായി ഇടിഞ്ഞെന്നും കണക്കുകൾ പറയുന്നു.

അതേസമയം ടിവിഎസ്‌, ബജാജ്‌ കമ്പനികൾ നേട്ടമുണ്ടാക്കി. ഇവയുടെ വിൽപ്പന വർധിച്ചതിനൊപ്പം ഡീലർഷിപ്പുകളും കൂടി. ബജാജ് ചേതക് ഇ-സ്‌കൂട്ടറുകളുടെ ഡീലർഷിപ്പ് ജൂൺ വരെ ഏകദേശം 100 ൽ നിന്ന് 500 ആയി ഉയന്നപ്പോൾ ഓലയുടേത്‌ 750ൽ നിന്ന് 800 മാത്രമേ ആയുള്ളൂ.

Latest