Connect with us

Kuwait

അതിശക്തമായ പൊടിക്കാറ്റ്; കുവൈത്ത് വിമാനത്താവളം അടച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി | ശക്തമായ പൊടിക്കാറ്റ് വീശിയത് കാരണം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. നിലവിലെ കാലാവസ്ഥ വിമാനങ്ങളെ ബാധിച്ചതായി സിവില്‍ എവിയേഷന്‍ ഡയ റക്ടറേറ്റ് ജനറല്‍ എയര്‍ നാവിഗേഷന്‍ സര്‍വീസസ് ഡെപ്യൂട്ടി ഡയരക്ടര്‍ ഇമാദ് അല്‍ ജലാവി പറഞ്ഞു. ഫ്‌ളൈറ്റുകളുടെ ഷെഡ്യൂള്‍ അവലോകനം ചെയ്യുമെന്നും ദൃശ്യപരത മെച്ചപ്പെട്ടാല്‍ വ്യോമയാനം പുനരാരംഭിക്കുമെന്നും അല്‍ ജലവി വ്യക്തമാക്കി.

നിലവില്‍ 50 കിലോമീറ്ററിലധികം വേഗതയിലാണ് പൊടിക്കാറ്റ് വീശുന്നത്. ഈ സാഹചര്യത്തില്‍ ദൂരക്കാഴ്ച വളരെ കുറവാണ്.

 

Latest