Connect with us

Uae

ശക്തമായ പൊടിക്കാറ്റ്; യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്

തീരദേശ, ദ്വീപ്, പർവത മേഖലകളിൽ കാറ്റ് ശക്തിപ്പെടും.

Published

|

Last Updated

ദുബൈ | ശക്തമായ പൊടിക്കാറ്റ് കാരണം യു എ ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പുറപ്പെടുവിച്ചു. ദുബൈ, അബൂദബി, അൽ ഐൻ, അൽ ദഫ്റ മേഖലകളിലാണ് പ്രധാനമായും പൊടിക്കാറ്റ് രൂക്ഷമായിരിക്കുന്നത്. താമസക്കാർക്കും വാഹനമോടിക്കുന്നവർക്കും ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻ സി എം) മുന്നറിയിപ്പ് നൽകി.

തുടർന്നുള്ള ദിവസങ്ങളിലും ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടും. പൊടിക്കാറ്റ് മൂലം തിരശ്ചീന ദൃശ്യപരത കുറയുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. പൊടി കെട്ടിടങ്ങളിലേക്ക് കടക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടണമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ആവശ്യപ്പെട്ടു.

തീരദേശ, ദ്വീപ്, പർവത മേഖലകളിൽ കാറ്റ് ശക്തിപ്പെടും. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗത കൈവരിച്ചേക്കും.

Latest