Connect with us

International

മ്യാന്‍മറില്‍ ശക്തമായ ഭൂചലനം; നൂറിലധികം മരണം; വന്‍ നാശനഷ്ടം

തീവ്രത 7.7. തുടര്‍ചലനങ്ങളും ഉണ്ടായതായാണ് റിപോര്‍ട്ട്. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.

Published

|

Last Updated

നേപ്യിഡോ | മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ ഭൂചലനത്തില്‍ നൂറിലധികമാളുകള്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മ്യാന്‍മറിലും തായ്‌ലന്‍ഡിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി മധ്യ മ്യാന്‍മറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടായതായാണ് റിപോര്‍ട്ട്.ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

മ്യാന്‍മറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേക്ക് തകര്‍ന്നുവീണു. ചൈനയിലും തായ്‌ലാന്‍ഡിലും തുടര്‍ചലനങ്ങള്‍ ഉണ്ടായി. ജനസാന്ദ്രതയേറിയ മധ്യ ബാങ്കോക്കിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ബാങ്കോക്കിലെ നിരവധി ബഹുനില കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു.

 


---- facebook comment plugin here -----