International
പാകിസ്ഥാനില്‍ ശക്തമായ ഭൂചലനം; 4.3 തീവ്രത രേഖപ്പെടുത്തി
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്.

ഇസ്ലാമാബാദ്|പാകിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു. കറാച്ചിയിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ വീണ്ടും ഭൂചലനമുണ്ടായത്.
---- facebook comment plugin here -----