International
തായ്‌വാനില്‍ ശക്തമായ ഭൂചലനം; ഒരാള്‍ മരിച്ചു, 60 പേര്‍ക്ക് പരുക്ക്
ഭൂചലനത്തെ തുടര്‍ന്ന് തായ്‌വാനിലും കിഴക്കന്‍ ജപ്പാനിലും ഫിലിപ്പൈന്‍സിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ടോക്യോ | തായ്‌വാനെ പിടിച്ചുകുലുക്കി ശക്തമായ ഭൂചലനം. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടടുത്താണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നതായും കുറച്ചാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നുവെന്നും ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രത്തിനു സമീപത്തെ ഹുവാലീന്‍ കൗണ്ടിയിലെ ഒരു അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
ഭൂചലനത്തെ തുടര്‍ന്ന് തായ്‌വാനിലും കിഴക്കന്‍ ജപ്പാനിലും ഫിലിപ്പൈന്‍സിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.