Connect with us

earth quake

ആന്‍ഡമാന്‍ നിക്കോബാറില്‍ ശക്തമായ ഭൂചലനം

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

Published

|

Last Updated

ആന്‍ഡമാന്‍ നിക്കോബാര്‍| ആന്‍ഡമാന്‍ നിക്കോബാറില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വെളളിയാഴ്ച്ച ഉണ്ടായത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) പ്രകാരം വെള്ളിയാഴ്ച രാത്രി 11:56-നാണ് പോര്‍ട്ട് ബ്ലെയറില്‍ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. മാര്‍ച്ച് 24ന് ഛത്തീസ്ഗഡിലെ അംബികാപൂരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അത് റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരുതരത്തിലുമുള്ള നാശനഷ്ടവും അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

 

 

 

 

Latest