Connect with us

earthquake

ചൈനയില്‍ അതിശക്തമായ ഭൂചലനം; 30 മരണം

റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി.

Published

|

Last Updated

ബീജിംഗ് | തെക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 30 പേര്‍ മരിച്ചതായി ദേശീയ വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിദൂര മേഖലയിലുണ്ടായ ദുരന്തത്തില്‍ നിരവധി വീടുകള്‍ തകരുകയും വൈദ്യുതിബന്ധം താറുമാറാക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി.

സിഷുവാന്‍ പ്രവിശ്യയിലെ കാംഗ്ഡിംഗ് നഗരത്തിന്റെ തെക്കുകിഴക്ക് മേഖലയിലാണ് ഭൂചലനമുണ്ടായത്. 43 കിലോമീറ്റര്‍ ദൂരത്തോളം ഭൂചലനം അനുഭവപ്പെട്ടു. പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

പ്രവിശ്യാ തലസ്ഥാനമായ ചെംഗ്ദുവില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. കൊവിഡ് ലോക്ക്ഡൗണ്‍ പ്രാബല്യത്തിലുള്ള നഗരം കൂടിയാണിത്. അതിനാല്‍ നിരവധി പേര്‍ വീടുകളില്‍ തന്നെയായിരുന്നു.

---- facebook comment plugin here -----

Latest