Connect with us

National

തെലങ്കാനയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തി

ഭൂചലനമുണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി.

Published

|

Last Updated

ബെംഗളുരു| തെലങ്കാനയിലെ മുളുഗു ജില്ലയില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം റിക്ടര്‍ സ്‌കെയില്‍ 5.3 തീവ്രത രേഖപ്പെടുത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഗാദാവരി നദീതീരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

ഭൂചലനമുണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.