Connect with us

Techno

സ്ട്രോങ്ങായി ഐഫോണ്‍ 17 എയര്‍; ബോഡി അലുമിനിയത്തിലെന്ന് റിപ്പോര്‍ട്ട്

ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഫോണായിരിക്കും ഐഫോണ്‍ 17 എയര്‍.

Published

|

Last Updated

ന്യൂഡല്‍ഹി| ആപ്പിളിന്റെ അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 17 എയര്‍ ഇപ്പോഴേ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. വന്‍ മാറ്റങ്ങളോടെയാകും ഐഫോണ്‍ 17 വരികയെന്ന് ടെക് ലോകത്ത് റിപ്പോര്‍ട്ടുകളുണ്ട്. ചരിത്രത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ഫോണായിരിക്കും ഐഫോണ്‍ 17 എന്ന് ഏറെക്കുറെ ഉറപ്പാണ്. ഇതിനിടെയാണ് മറ്റൊരു വാര്‍ത്തകൂടി പുറത്തുവരുന്നത്.

പുതിയ മോഡല്‍ സ്റ്റെയിന്‍ലെസ് സ്റ്റീലിനോ ടൈറ്റാനിയത്തിനോ പകരം അലുമിനിയം ഫ്രെയിമിലായിരിക്കും പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 17 പ്രോ മോഡലുകള്‍ക്ക് അലുമിനിയം, ഗ്ലാസ് എന്നിവയില്‍ നിര്‍മ്മിച്ച പിന്‍ പാനല്‍ നല്‍കിയേക്കുമെന്നാണ് വാര്‍ത്തകള്‍. നിലവില്‍ ടൈറ്റാനിയം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രെയിമിലാണ് ഐഫോണുകള്‍ ഇറങ്ങുന്നത്. 2025ന്റെ രണ്ടാം പകുതിയില്‍ ഐഫോണ്‍ 17 എത്തുമെന്നാണ് പ്രതീക്ഷ.

ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 17 സിരീസില്‍ നാല് സ്മാര്‍ട്ട്ഫോണ്‍ മോഡലുകളാണ് ഉണ്ടാവുക. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍ (സ്ലിം), ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നീ മോഡലുകളാണിത്. മുന്‍ സിരീസുകളിലെ പ്ലസ് മോഡലിന് പകരമാണ് എയര്‍/സ്ലിം ആപ്പിള്‍ അവതരിപ്പിക്കുന്നത്. 48 എംപി സിംഗിള്‍ റീയര്‍ കാമറ, 24 എംപി സെല്‍ഫി കാമറ എന്നിവ ഐഫോണ്‍ 17 എയറിലുണ്ടായേക്കും എന്നും അഭ്യൂഹങ്ങളുണ്ട്.

 

 

Latest