Connect with us

Kerala

വയനാട് മുണ്ടക്കൈയില്‍ വീണ്ടും ശക്തമായ ഉരുള്‍പൊട്ടല്‍

പുഴയില്‍ മഴവെള്ളപ്പാച്ചില്‍.

Published

|

Last Updated

വയനാട് | വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ  വീണ്ടും ഉരുള്‍പൊട്ടല്‍. ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത് മുണ്ടക്കൈയിലാണ്. മലവെള്ളപ്പാച്ചിൽ രൂക്ഷമായ സാഹചര്യത്തിൽ എല്ലാവരും പ്രദേശത്ത് നിന്ന് മാറുന്നു. അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ട്.

അതിശക്തമായ ഉരുള്‍പൊട്ടലാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിവരം.രക്ഷാപ്രവര്‍ത്തകരും മന്ത്രിമാരും പ്രദേശത്ത്  നിന്നും താല്‍ക്കാലികമായി മടങ്ങി. മുണ്ടക്കൈയില്‍ മാത്രം 75 പേരെ കാണാതായതായാണ് പ്രദേശവാസി പറയുന്നത്.

അതേസമയം വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 90 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. പരുക്കേറ്റ് വിവിധ ആശുപത്രികളിലായി നൂറിലേറെ പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. മുണ്ടക്കൈയിലെ ഭൂരിഭാഗം വീടുകളും ഒലിച്ചു പോയി.