Connect with us

Kuwait

കുവൈത്തില്‍ ശക്തമായ സുരക്ഷാ പരിശോധന; നിരവധി പേര്‍ അറസ്റ്റില്‍

വെള്ളിയാഴ്ച നടത്തിയ കാമ്പയിനില്‍ 394 റെസിഡന്‍സി നിയമലംഘകരെ മഹ്ബൂല, ജെലീബ് പ്രദേശങ്ങളില്‍ നിന്ന് അറസ്റ്റ്‌ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദിന്റെ നിര്‍ദേശപ്രകാരം റെസിഡന്‍സി നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി ആഭ്യന്തര മന്ത്രാലയം ഇന്നലെ വീണ്ടും ജലീബ് പ്രദേശം വളഞ്ഞു. വെള്ളിയാഴ്ച നടത്തിയ കാമ്പയിനില്‍ 394 റെസിഡന്‍സി നിയമലംഘകരെ മഹ്ബൂല, ജെലീബ് പ്രദേശങ്ങളില്‍ നിന്ന് അറസ്റ്റ്‌ചെയ്തു. ശനിയാഴ്ച ലെഫ്റ്റനന്റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, മേജര്‍ ജനറല്‍ ജമാല്‍ അല്‍ സയെഗ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജലീബിലെ പരിശോധന. നിയമലംഘകരെ പിടികൂടുന്നതിനായി പ്രദേശത്തെ എല്ലാ റോഡുകളും അടച്ചായിരുന്നു പരിശോധന.

അതേസമയം, ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് അഹ്മദി ഗവര്‍ണറേറ്റിലെ മുന്‍സിപ്പല്‍ ടീമുകള്‍ കാലിത്തീറ്റ മാര്‍ക്കറ്റില്‍ പരിശോധന നടത്തി. ഒന്നിലധികം പരാതികള്‍ ലഭിച്ചതോടെ വഫ്ര പ്രദേശത്തെ അറവ് ശാലകളിലും തീറ്റ മാര്‍ക്കറ്റുകളിലും മാലിന്യനീക്കം പരിശോധിക്കുന്ന വിഭാഗമാണ് കാമ്പയിന്‍ നടത്തിയതെന്ന് അഹ്മദി മുന്‍സിപ്പാലിറ്റിയിലെ വെയ്സ്റ്റ് റിമൂവല്‍ തലവന്‍ മിശാരി അല്‍ മുതൈരി പറഞ്ഞു.