Connect with us

Ongoing News

ശക്തമായ പുക; കൊച്ചിക്കാരോട് നാളെ വീട്ടില്‍ കഴിയാന്‍ കലക്ടര്‍

മാലിന്യക്കൂമ്പാരത്തിലെ തീ അണക്കാന്‍ 20 ഫയര്‍ എഞ്ചിനുകള്‍ പ്രവര്‍ത്തിക്കുന്നതായും കലക്ടർ

Published

|

Last Updated

കൊച്ചി | ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെ തീയണക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന സാഹചര്യത്തിൽ ശക്തമായ പുക അനുഭവപ്പെടുന്നു. ഇതിനിടെ, നാളെ പുറത്തിറങ്ങരുതെന്ന്  കൊച്ചിക്കാർക്ക് നിര്‍ദേശവുമായി ജില്ലാ കലക്ടര്‍ രേണുക രാജ്. ചുറ്റുപാടുമുള്ളവര്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഇരിക്കണമെന്നാണ് കലക്ടറുടെ നിര്‍ദേശം.

മാലിന്യക്കൂമ്പാരത്തിലെ തീ അണക്കാന്‍ 20 ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പരിസരത്ത് നിന്നും മറ്റും എഞ്ചിനുകള്‍ കൊണ്ടുവരാന്‍ തീരുമാനമായതായും കലക്ടര്‍ പറഞ്ഞു.

സമീപത്തെ പുഴയിൽ നിന്ന് ശക്തിയേറിയ മോട്ടോർ ഉപയോഗിച്ച് തീയണക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേസമയം, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള വെള്ളം തളിക്കൽ കൊണ്ട് കാര്യമില്ലെന്ന് മനസ്സിലായ സാഹചര്യത്തിൽ ശ്രമം അവസാനിപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.

Latest