Connect with us

National

വെയിറ്റിംഗ് ലിസ്റ്റിൽ കുടുങ്ങി; 2.70 കോടിയോളം ട്രെയിൻ യാത്രക്കാർക്ക് യാത്ര നിരസിക്കപ്പെട്ടു

കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 1 .65 കോടിയോളം പേർക്കാണ് ഇത്തരത്തിൽ അവസരം തടയപ്പെട്ടത്.

Published

|

Last Updated

ന്യൂഡൽഹി | വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട 2 .70 കോടിയോളം ട്രെയിൻ യാത്രക്കാർക്ക് ഈ ഈ സാമ്പത്തിക വർഷത്തിൽ യാത്ര ട്രെയിൻ യാത്ര നിരസിക്കപ്പെട്ടതായി വിവരാവകാശ രേഖ. രാജ്യത്തെ തിരക്കേറിയ റൂട്ടുകളിൽ ട്രെയിനുകളുടെ കുറവാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 1 .65 കോടിയോളം പേർക്കാണ് ഇത്തരത്തിൽ അവസരം തടയപ്പെട്ടത്.

മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖർ ഗൗർ എന്ന വ്യക്തി ഫയൽ ചെയ്ത വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് റെയിൽവേ ബോർഡ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. ക്യാൻസൽ ചെയ്യപ്പെട്ട ടിക്കറ്റുകളുടെ പണം തിരിച്ചു നൽകിയതായും മറുപടിയിൽ വ്യക്തമാക്കുന്നു. 1 13 കോടി (2014 – 15) , 81.05 ലക്ഷം ( 2015 – 16) ,72 .13 ലക്ഷം (2016 – 17) ,73 ലക്ഷം ( 2017 – 18) , 68 .97 ലക്ഷം (2018 – 2019 ) എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ.

ആവശ്യമായ സൗകാര്യങ്ങൾ ഇല്ലാതെ വരുന്നത് ഉടൻ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ട്രെയിനുകളുടെ കപ്പാസിറ്റി ഉയർത്തുമെന്നും റെയിൽവെ അധികൃധർ സൂചിപ്പിച്ചു. കോവിഡ് കാലഘട്ടത്തിന് മുമ്പ് 10,186 ഓളം ഉള്ള ട്രെയിനുകൾ ഇപ്പോൾ 10 678 ആയി ഉയർത്തിയിട്ടുണ്ട് എന്നും അവർ കൂട്ടി ചേർത്തു.