Connect with us

Kerala

വിദ്യാര്‍ഥിനിയുടെ മരണം; ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്നെന്ന് സ്ഥിരീകരണം

തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ നിന്നുളള ഡി എന്‍ എ പരിശോധനാ ഫലം പോസിറ്റീവ് എന്ന് പോലീസ് വ്യക്തമാക്കി

Published

|

Last Updated

പത്തനംതിട്ട | മരിച്ച പ്ലസ് ടൂ വിദ്യാര്‍തഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന് എന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫോറന്‍സിക്ക് സയന്‍സ് ലാബില്‍ നിന്നുളള ഡി എന്‍ എ പരിശോധനാ ഫലം പോസിറ്റീവ് എന്ന് പോലീസ് വ്യക്തമാക്കി. കേസില്‍ സഹപാഠിയായ നൂറനാട് സ്വദേശിയായ സഹപാഠിയെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ മാസം 25നാണ് പത്തനംതിട്ടയില്‍ 17 കാരി മരിച്ചത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ഗര്‍ഭിണിയായിരുന്നു എന്നു സ്ഥിരീകരിച്ചത്. നവംബര്‍ 22 നാണ് പനിയും തുടര്‍ന്നുള്ള അണുബാധയും നിമിത്തം പ്ലസ് ടു വിദ്യാര്‍ഥിനി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണി എന്ന് കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയശേഷം പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദിയെന്ന സംശയത്തില്‍ സഹപാഠിയുടെ മൊഴിയെടുത്തിരുന്നു. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന മൊഴി പോലീസിന് സഹപാഠിയില്‍ നിന്ന് ലഭിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി സഹപാഠിയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ചു. നേരത്തെ ഗര്‍ഭസ്ഥശിശുവിന്റെ സാമ്പിളും ശേഖരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ലഭിച്ചത്.

 

Latest