Kerala
ഒറ്റപ്പാലത്ത് സഹപാഠിയുടെ മൂക്കിന്റെ പാലം തകര്‍ത്ത് വിദ്യാർഥി; കണ്ണിനും ഗുരുതര പരുക്ക്
ആക്രമണത്തിനിരായ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടര്‍നടപടി

പാലക്കാട് | ഒറ്റപ്പാലത്ത് ഐ ടി ഐ വിദ്യാര്‍ഥിക്ക് നേരെ സഹപാഠിയുടെ ക്രൂരമര്‍ദനം. സുഹൃത്തിന്റെ ആക്രമണത്തില്‍ ഒറ്റപ്പാലത്തെ സ്വകാര്യ ഐ ടി ഐയിലെ വിദ്യാര്‍ഥി കെ കെ സാജന്റെ മൂക്കിന്റെ പാലം തകര്‍ന്നു. കണ്ണിനും ഗുരുതര പരുക്കേറ്റു. സംഭവത്തില്‍ സാജന്റെ സുഹൃത്തായ കിഷോറിനെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.
ഫെബ്രുവരി 19നായിരുന്നു സംഭവം. ക്ലാസ് മുറിയിൽ വച്ച് യാതൊരു പ്രകോപനവും ഇല്ലാതെ മർദിച്ചെന്നാണ് പരാതി. മർദനത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ സാജന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനിരായ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്
---- facebook comment plugin here -----