Connect with us

Kerala

64 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന് വിദ്യാർഥിനി; 40 പേർക്ക് എതിരെ പോക്സോ കേസ്

സൈക്കോളജിസ്റ്റുമായുള്ള കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

Published

|

Last Updated

പത്തനംതിട്ട | ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുമായി പതിനെട്ടുകാരി കായിക താരം. പെണ്‍കുട്ടിയെ 64 പേര്‍ ലൈംഗീകമായി ദുരുപയോഗം ചെയ്‌തെന്ന് പരാതി. പരീശീലകരും കായികതാരങ്ങളും സഹപാഠികളും അയല്‍വാസികളും കേസില്‍ പ്രതികളാവും. സ്‌കൂളില്‍ വെച്ചും വീട്ടില്‍ വെച്ചും അതിക്രമമുണ്ടായി. പൊതു ഇടത്തിലും ചൂഷണത്തിനിരയായതായി പെണ്‍കുട്ടി പറഞ്ഞു.

സൈക്കോളജിസ്റ്റുമായുള്ള കൗണ്‍സിലിങ്ങിനിടെയായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പരാതിയില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഇലവുംതിട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശിശുക്ഷേമ സമിതിക്കു മുന്‍പാകെ പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ 40 പേര്‍ക്കെതിരേ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിക്കു 13 വയസുള്ളപ്പോള്‍, 2019 മുതലാണ് പീഡനം ആരംഭിക്കുന്നത്. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങളെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തു. നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. ഇത് കണ്ടവരും പെണ്‍കുട്ടിയെ ലൈംഗീകമായി ദുരുപയോഗം ചെയ്തു.
മറ്റൊരു പീഡനക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗികചൂഷണത്തിനിരയാക്കിയവരുടെ കൂട്ടത്തിലുണ്ട്.

പ്രാഥമിക പരിശോധനയില്‍ തന്നെ 64 പ്രതികളുണ്ടെന്നാണു സൂചന. പത്തനംതിട്ട പോലീസ് സ്റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഒരു പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ ഇത്രയേറെ പ്രതികള്‍ വരുന്നത് അപൂര്‍വമാണ്.

വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.

---- facebook comment plugin here -----

Latest