Kerala
ജപ്തി നോട്ടീസിന് പിറകെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ
വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും എംഎല്‍എ

കൊല്ലം| കേരള ബേങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനി അഭിരാമിയുടെ അഭിരാമിയുടെ കുടുംബത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ ചെയ്യുമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായും എംഎല്‍എ വ്യക്തമാക്കി.
അഭിരാമിയുടെ സംസ്‌ക്കാരം ഇന്ന് നടക്കും. സഅഭിരാമിയുടെ മരണത്തില്‍ വിവിധ യുവജന സംഘടനകളുടെ പ്രതിഷേധവും ഉന്നുണ്ടാകും.
ശൂരനാട് തെക്ക് അജി ഭവനത്തില്‍ അജിയുടെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയാണ് ഇന്നലെ ജീവനൊടുക്കിയത്. 2019 -ല്‍ സെപ്റ്റംബറിലാണ് വീട് പണിയുന്നതിനായി 10 ലക്ഷം രൂപ കേരള ബേങ്കില്‍ നിന്ന് അജികുമാര്‍ വായ്പ എടുത്തത്. തുടര്‍ന്ന് കൊവിഡ് കാലത്ത് വായ്പ തിരിച്ചടവ് മുടങ്ങി. പിന്നാലെ അഭിരാമിയുടെ അമ്മക്ക് ഉണ്ടായ അപകടവും കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കുകയായിരുന്നു.
മൃതദേഹം ഇന്ന് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.