Kasargod
ലഹരിക്കെതിരെ വിദ്യാര്‍ഥി സമൂഹം ഒന്നിച്ച് പോരാടണം: കുമ്പോല്‍ തങ്ങള്‍
ലഹരിയും മയക്കുമരുന്നും സമൂഹത്തെ വഴി തെറ്റിക്കുമ്പോള്‍ നബിചര്യ മുറുകെ പിടിച്ച് ജീവിക്കണമെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് അറ്റക്കോയ തങ്ങള്‍ ഉത്‌ബോധിപ്പിച്ചു.
ദേളി | ലഹരിക്കെതിരെ വിദ്യാര്‍ഥി സമൂഹം ഒന്നിച്ച് പോരാടണമെന്ന് കുമ്പോല്‍ സയ്യിദ് കെ എസ് അറ്റക്കോയ തങ്ങള്‍. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സംഘടിപ്പിച്ച നൂറേ മദീന വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരിയും മയക്കുമരുന്നും സമൂഹത്തെ വഴി തെറ്റിക്കുമ്പോള്‍ നബിചര്യ മുറുകെ പിടിച്ച് ജീവിക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു.
സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി മണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുല്‍ അബിദീന്‍ മുത്തുകോയ തങ്ങള്‍ കണ്ണവം പ്രാര്‍ഥന നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ഹനീഫ അനുമോദന പ്രഭാഷണം നടത്തി. മര്‍സൂഖ് സഅദി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അഡ്മിനിസ്ട്രേറ്റര്‍ അബ്ദുല്‍ ഹമീദ്, സി എല്‍ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പി ടി എ പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ അവാര്‍ഡുകള്‍ നല്‍കി.
കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് പി ടി എ ആക്ടിംഗ് പ്രസിഡന്റ് അഹമ്മദ് അലി ബെണ്ടിച്ചാല്‍, ഷാഫി ഹാജി കിഴൂര്‍, ഇസ്മായില്‍ സഅദി പാറപ്പള്ളി, ഷറഫുദ്ധീന്‍ സഅദി, മുജീബ് കളനാട് തുടങ്ങിയവര്‍ അവാര്‍ഡ് നല്‍കി. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ആസിഫ് ഫാളിലി നന്ദിയും പറഞ്ഞു.