Connect with us

National

ജെ എന്‍ യുവില്‍ വിദ്യാര്‍ഥി സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്

പരുക്കേറ്റ വിദ്യാര്‍ഥികളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്‌കൂള്‍ ഓഫ് ലാഗ്വേജസിലെ ഇലക്ഷന്‍ കമിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.

പരുക്കേറ്റ വിദ്യാര്‍ഥികളെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളെ മാരകായുധങ്ങളുമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം

വടികൊണ്ട് മര്‍ദിക്കുന്നതിന്റേയും സൈക്കിള്‍ എടുത്ത് എറിയുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എബിവിപി പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് ഇടതു സംഘടനകള്‍ പോലീസില്‍ പരാതി നല്‍കി. എബിവിപിയും പരാതി നല്‍കിയിട്ടുണ്ട്

Latest