Kerala
വിദ്യാര്‍ഥി സംഘര്‍ഷം; മഹാരാജാസില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും
വൈകീട്ട് ആറിനു ശേഷം വിദ്യാര്‍ഥികളെ ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല
കൊച്ചി | വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്നു അടച്ച മഹാരാജാസ് കോളജില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുന്നു. വൈകീട്ട് ആറിനു ശേഷം വിദ്യാര്‍ഥികളെ ക്യാമ്പസില്‍ തുടരാന്‍ അനുവദിക്കില്ല. ആറിന് ശേഷം ക്യാമ്പസില്‍ തുടരണമെങ്കില്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വേണം.സെക്യൂരിറ്റി സംവിധാനം കര്‍ശനമാക്കും. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു
അധ്യാപകരേയും വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തി ഒരു വര്‍ക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും പിടിഎ ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായി. കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായാണ് യോഗം ചേര്‍ന്നത്.. ബുധനാഴ്ച വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ യോഗം ചേരും. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.