Kerala
വര്‍ക്കലയില്‍ വിദ്യാര്‍ഥിനി തിരയില്‍പ്പെട്ട് മരിച്ചു
കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.

തിരുവനന്തപുരം | വര്‍ക്കലയില്‍ വിദ്യാര്‍ഥിനി തിരയില്‍പ്പെട്ട് മരിച്ചു. വെണ്‍കുളം സ്വദേശിനിയായ ശ്രേയ (14) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വെറ്റക്കട ബീച്ചിലാണ് സംഭവം.
കൂടെയുണ്ടായിരുന്ന കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.പെണ്‍കുട്ടി മൊബൈല്‍ഫോണ്‍ നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗനം.
---- facebook comment plugin here -----