Kerala
കൊടുവള്ളിയില്‍ കുളിമുറിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു
കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നജാ കദീജ.

കൊടുവള്ളി | കോഴിക്കോട് കൊടുവള്ളിയില്‍ വിദ്യാര്‍ഥിനി ഷോക്കേറ്റ് മരിച്ചു.മൊയ്തീന്‍കുട്ടി സഖാഫിയുടെ മകള്‍ നജാ കദീജയാണ് മരിച്ചത്.
കുളിമുറിയില്‍ നിന്നാണ് ഇന്നലെ വെെകീട്ടോടെ ഷോക്കേറ്റത്.ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കരുവന്‍പൊയില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നജാ കദീജ.
---- facebook comment plugin here -----