Connect with us

Kerala

ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവം; ഇറച്ചിക്കട പൂട്ടിച്ചു

ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി.

Published

|

Last Updated

കാസര്‍കോട്  | കാസര്‍കോട് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് പതിനാറുകാരി മരിച്ച സംഭവത്തില്‍ കൂടുതല്‍ നടപടി. ഐഡിയല്‍ കൂള്‍ബാറിലേക്ക് ചിക്കന്‍ എത്തിച്ചു നല്‍കിയ ബദരിയ ചിക്കന്‍ സെന്റര്‍ അധികൃതര്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റേതാണ് നടപടി.

ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ അധികൃതര്‍ നടപടി കടുപ്പിക്കുകയാണ്. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇറച്ചിക്കടകളില്‍ നിന്ന് ബാക്ടീരിയ ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മരക്കുറ്റികളില്‍ ഇറച്ചിവെട്ടുന്നത് നിരോധിച്ചിട്ടും നിര്‍ലോഭം തുടരുന്നുണ്ടെന്നും ആരോപണമുണ്ട്.

കാസര്‍കോട് ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി ദേവനന്ദയാണ് ഇന്നലെ ഷവര്‍മയില്‍ നിന്ന് വിഷബാധയേറ്റ് മരിച്ചത് . കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. 15 പേര്‍ ചികിത്സയില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest