Kerala
അടിമലത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മരിച്ചു; മറ്റൊരു വിദ്യാര്‍ഥിക്കായി തിരച്ചില്‍
കാഞ്ഞിരംകുളം സര്‍ക്കാര്‍ കോളജിലെ പിജി വിദ്യാര്‍ഥികളാണ്

തിരുവനന്തപുരം | അടിമലത്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. കാഞ്ഞിരംകുളം സ്വദേശി ജീവന്‍ ആണ് മരിച്ചത്.
ജീവന്റെ സുഹൃത്ത് പാര്‍ഥസാരഥിയെ കാണാതായി. തീരദേശ പോലീസും മത്സ്യതൊഴിലാളികളും ചേര്‍ന്ന് ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് അപകടം. ഇരുവരും കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ തിരയില്‍പ്പെടുകയായിരുന്നു. കാഞ്ഞിരംകുളം സര്‍ക്കാര്‍ കോളജിലെ പിജി വിദ്യാര്‍ഥികളാണ് ഇവര്‍.
---- facebook comment plugin here -----