Kerala
കാട്ടാക്കടയില്‍ സ്റ്റാന്‍ഡില്‍ വെച്ച് കെഎസ്ആര്‍ടിസി ബസിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; സംഘര്‍ഷാവസ്ഥ
.ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍ അഭന്യ കുടുങ്ങിപ്പോയി.
തിരുവനന്തപുരം | കാട്ടാക്കടയില്‍ വിദ്യാര്‍ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു അപകടം.കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥിനി അഭന്യ (18) യാണ് മരിച്ചത്.
കോളജ് വിട്ട് വീട്ടിലേക്ക് പോകാനായി കാട്ടാക്കട ബസ് സ്റ്റാന്‍ഡിലെത്തിയതായിരുന്നു അഭന്യ. സ്റ്റാന്‍ഡില്‍ ഒരു ഭാഗത്തുവെച്ച് ഫോണ്‍ ചെയ്യുന്നതിനിടെ അഅപ്രതീക്ഷിതമായി മുന്നോട്ടെടുത്ത ബസ് ഇടിക്കുകയായിരുന്നു.ബസിനും വാണിജ്യ സമുച്ചയത്തിന്റെ തൂണിനും ഇടയില്‍ അഭന്യ കുടുങ്ങിപ്പോയി.
തലയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അപകടമരണത്തെത്തുടര്‍ന്ന് കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. അപകട ശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇയാളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചത്. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ്.