Kerala
വാളയാര്‍ ഡാമില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി; ഊര്‍ജിത തിരച്ചില്‍
മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യാണ് ഡാമില്‍ വീണത്.
പാലക്കാട് | വാളയാര്‍ ഡാമില്‍ വീണ് വിദ്യാര്‍ഥിയെ കാണാതായി. മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യാണ് ഡാമില്‍ വീണത്.
ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവം. കോയമ്പത്തൂരില്‍ ബിടെക് വിദ്യാര്‍ഥിയാണ് ഡാനിഷ്.
വിവരമറിഞ്ഞ് കഞ്ചിക്കോട് നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
---- facebook comment plugin here -----