kerala
റേഞ്ചിനായി മരത്തില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് വീണ് പരുക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് വീണ് പരുക്കേറ്റത്

തിരുവന്തപുരം | മൊബൈല്‍ റേഞ്ചിനായി മരത്തില്‍കയറി വിദ്യാര്‍ഥിക്ക് വീണ് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. കണ്ണൂര്‍ ജില്ലാ കലക്ടര്‍ പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്കണമെന്നാണ് നിര്‍ദ്ദേശം.
കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ അനന്തു ബാബുവിനാണ് വീണ് പരുക്കേറ്റത്. മരത്തിലിരുന്ന് ഫോണ്‍ റേഞ്ച് നോക്കുന്നതിനിടെ നിയന്ത്രണംവിട്ട് പാറക്കൂട്ടത്തിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ അനന്തുവിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----