Connect with us

Kerala

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം; 21 മുതല്‍ അനിശ്ചിതകാല ബസ് സമരം

Published

|

Last Updated

തിരുവനന്തപുരം | വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ച് 21 മുതല്‍ അനിശ്ചിതകാല ബസ് സമരത്തിനൊരുങ്ങി ഉടമകളുടെ സംയുക്ത സമിതി. വിദ്യാര്‍ഥികളുടെ ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ 21നകം തീരുമാനം വേണമെന്നാണ് ആവശ്യം.

വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കാതെയുള്ള ചാര്‍ജ് വര്‍ധന അംഗീകരിക്കില്ലെന്ന് സമിതി വ്യക്തമാക്കി. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യവും ബസ് ഉടമകള്‍ മുന്നോട്ട് വക്കുന്നു.

Latest